ഓണത്തിന് ദില്ലിയില്‍ പഴമേള സംഘടിപ്പിക്കും
തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരള കൃഷി വകുപ്പ് ദില്ലിയില്‍ പഴമേള സംഘടിപ്പിക്കും. സെപ്തംബര്‍ ഒന്നു മുതല്‍ പത്തു വരെയാണ് മേള നടക്കുക.
ദില്ലിയിലെ മലയാളികള്‍ക്ക് ഓണം പ്രമാണിച്ച് എല്ലാ കേരളീയ പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്യുകയാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. പപ്പടം മുതല്‍ വിവിധ തരത്തിലുള്ള അച്ചാറുകള്‍ വരെ മേളയില്‍ ലഭ്യമാകും. ഇത്തരത്തിലുള്ള മേള ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു.
ഇതിനു പുറമെ കേരളീയ പഴവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥിരമായി ഒരു കേരള സ്റാള്‍ ദില്ലിയില്‍ തുടങ്ങുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ 141 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications