Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയംഭരണം: ഫറൂഖ് അബ്ദുള്ള രാഷ്ട്രപതിയെ കണ്ടു

ദില്ലി: സംസ്ഥാന സ്വയംഭരണാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ വിശദീകരിക്കാനായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള രാഷ്ട്രപതി കെ.ആര്‍. നാരായണനെ കണ്ടു.

സംസ്ഥാന നിയമസഭ പാസ്സാക്കിയ സ്വയംഭരണ പ്രമേയത്തിന് പിന്തുണ ലഭിക്കാന്‍ ഫറൂഖ് അബ്ദുള്ള നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച. രാഷ്ട്രപതിഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഏതാനും മന്ത്രിസഭാംഗങ്ങളും മുഖ്യമന്ത്രിയെ അനുഗമിച്ചു.

അതിനുശേഷം ആന്ധ്രപ്രദേശിലെ തെലുഗുദേശം നേതാക്കളെ കാണാനായി അബ്ദുള്ളയും കൂട്ടരും ഹൈദരാബാദിലേക്ക് പോയി.

സ്വയംഭരണ പ്രശ്നത്തില്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി, ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് ശരത് പവാര്‍, സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് എന്നിവരുമായി അബ്ദുള്ള ഇതിനകം തന്നെ ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+