കശ്മീരിന്റെ പദവി: ചര്‍ച്ചയാവാമെന്ന് ഫറൂക്ക്
ചെന്നൈ: ജമ്മു കശ്മീരിന് 1953നു മുമ്പത്തെ പദവി തിരിച്ചുനല്‍കണമെന്ന ആവശ്യത്തെ കുറിച്ച് ചര്‍ച്ചയാവാമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ചര്‍ച്ച നടത്തിയതിനുശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ചയാവാമെന്നും ഇക്കാര്യത്തില്‍ ലക്ഷ്മണ രേഖ പോലെ അതിര്‍വരമ്പുകളില്ലെന്നും ഫറൂക്ക് പറഞ്ഞു.
കശ്മീര്‍ നിയമസഭ പാസാക്കിയ സ്വയംഭരണപ്രമേയം തള്ളിക്കളയുന്നതിന് പകരം അതേ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ചര്‍ച്ചക്ക് വിളിക്കാമായിരുന്നു. ഒരു ചര്‍ച്ചയിലൂടെ തങ്ങളുടെ തെറ്റുകളെന്താണെന്ന് കേന്ദ്രസര്‍ക്കാരിന് ചൂണ്ടിക്കാട്ടാമായിരുന്നു.
കശ്മീരിന് സ്വയംഭരണം വേണമെന്ന തങ്ങളുടെ ആവശ്യത്തെ കുറിച്ച് ഒട്ടേറെ തെറ്റായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് ഫറൂക്ക് പറഞ്ഞു.












Click it and Unblock the Notifications