വിമാനാപകടം: പൈലറ്റുമാര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി
പട്ന: അലയന്‍സ് എയര്‍ വിമാനം തകര്‍ന്ന് 56 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റുമാര്‍ക്കെതിരെ സ്വീകരിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു പൈലറ്റുമാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അപകടത്തെക്കുറിച്ച് ഉന്നതല അന്വേഷണം നടക്കുന്നതുകൊണ്ടാണ് എഫ്.ഐ.ആര്‍ റദ്ദാക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി യു.എന്‍. പഞ്ചാര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട വിമാനം സി.ഡി 7412 വിമാനത്തിന്റെ പൈലറ്റുമാരായ ക്യാപ്റ്റന്‍ സോഹന്‍ പാല്‍, അരവിന്ദ് സിംഗ് ബഗ്ഗ എന്നിവര്‍ക്കെതിരെ ഗര്‍ദ്ദനിബാഗ് പോലീസാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം, 1982-ലെ വ്യോമയാന നിയമം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രാച്ചി രാജ്ഗാരിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications