കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ന വിമാനാപകടം: സുരക്ഷാകാര്യങ്ങളില്‍ വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി

  • By Staff
Google Oneindia Malayalam News

പട്ന: അലയന്‍സ് എയര്‍ വിമാനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ശരദ് യാദവ്. അലയന്‍സ് എയറിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നു വീണ പട്നയില്‍ വീണ്ടും പരിശോധനക്കെത്തിയപ്പോഴാണ് മന്ത്രി വീഴ്ച സമ്മതിച്ചത്.

അലയന്‍സ് എയര്‍ വിമാനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ താന്‍ തൃപ്തനല്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലെയും പ്രതിസന്ധി നിയന്ത്രണ സംവിധാനങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇരുപത്തിനാലു മണിക്കൂറും സജ്ജമായിരിക്കാന്‍ ഫയര്‍ ബ്രിഗേഡുമാരോടും ഉത്തരവിട്ടിട്ടുണ്ട്. പട്നയില്‍ ഫയര്‍ ബ്രിഗേഡ് എത്തിയിരുന്നെങ്കിലും അഗ്നിശമന സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല.

രാജ്യത്തു നടന്ന വിവിധ വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ശരദ് യാദവ് പറഞ്ഞു. വിമാനങ്ങളില്‍ ഗ്രൗണ്ട് പ്രോക്സിമിറ്റി വാര്‍ണിംഗ് സിസ്റം സ്ഥാപിക്കും. വിമാനത്തിന്റെ മുന്നിലും പിന്നിലുമുള്ള തടസ്സങ്ങളെയും അപകടങ്ങളെയും കുറിച്ച് പൈലറ്റിനു വിവരം നല്‍കുന്നതാണ് ഈ സിസ്റം.

ഇന്ത്യയിലെ എല്ലാ വിമാനങ്ങളിലും ഈ സിസ്റം സ്ഥാപിക്കുന്നതിനു പുറമെ ഇവയില്ലാത്ത വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പറക്കാന്‍ അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യറിപ്പോര്‍ട്ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X