Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസേഴ്സ് ഫീ: വിമാനയാത്രക്കാരുടെ സംഘടന പ്രക്ഷോഭത്തിന്

കൊച്ചി: വിമാനയാത്രക്കാരില്‍ നിന്നും യൂസേഴ്സ് ഫീ പിരിവ് നടത്തുന്നതിനെതിരെ ആള്‍ ഇന്ത്യാ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോട് വിമാനത്താവളത്തിനു മുന്നില്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.

യൂസേഴ്സ് ഫീ പിരിവ് നടത്തുന്നത് നിര്‍ത്തലാക്കാന്‍ നിയമമാര്‍ഗവും തേടുമെന്ന് ആള്‍ ഇന്ത്യാ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ചെയര്‍പേഴ്ണ്‍ റമിളാ സുഖ്ദേവ് പറഞ്ഞു.

വിമാനത്താവളത്തിന്റെ വികസനത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ ഹഡ്കോയില്‍ നിന്നുമെടുത്ത 60 കോടി രൂപയുടെ പലിശയടക്കാനായി 32 കോടി രൂപ ഇതിനകം യാത്രക്കാരില്‍ നിന്നും പിരിച്ചെടുത്തിട്ടുണ്ട്.

വ്യോമയാന വകുപ്പും അന്തര്‍ദേശീയ വിമാനത്താവള വികസന സൊസൈറ്റിയും കോണ്‍ട്രാക്ടറും ഒപ്പുവെച്ച കരാര്‍ പ്രകാരം റണ്‍വേ വികസനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. റണ്‍വേ വികസിപ്പിക്കുന്നത് പൂര്‍ത്തിയാക്കിയാല്‍ യൂസേഴ്സ്ഫീ പിരിക്കുന്നത് നിര്‍ത്തലാക്കേണ്ടതാണ്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. യൂസേഴ്സ് ഫീ പിരിക്കുന്നതും തുടരുകയാണ്. കരാര്‍ പ്രകാരം 99 ജനുവരിയില്‍ യൂസേഴ്സ് ഫീ പിരിക്കുന്നത് നിര്‍ത്തലാക്കേണ്ടതായിരുന്നു. റമിളാ സുഖ്ദേവ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+