മന്ത്രി ജോസഫിന് നെഞ്ചുവേദന; ഐ.സി. യൂണിറ്റില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോസഫിനെ ഐ.സി. യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോസഫിന് ഹൃദ്രോഗമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. നിരീക്ഷണത്തിനായി അദ്ദേഹത്തെ കുറച്ചുദിവസം ഐ.സി.യൂണിറ്റില്‍ കിടത്തേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രിയുടെ ഒരാഴ്ച്ചത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.30ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications