ചേകന്നൂര്‍ മൗലവി കേസിലെ പ്രതികള്‍ വിദേശത്തെന്ന് സി.ബി.ഐ
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ പ്രതികളെന്ന് കരുതുന്നവര്‍ വിദേശത്തേക്ക് കടന്നുവെന്ന് സി.ബി.ഐ കേരള ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദേശത്ത് കഴിയുന്ന പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഒരു സംഘം സുന്നി പുലികള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ട്. അവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തെങ്കിലും വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് അവര്‍ വിദേശത്തേക്ക് കടന്നു. അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുക എളുപ്പമല്ല. കാരണം കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറൊന്നുമില്ലാത്ത രാജ്യങ്ങളിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്- സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
1993 ജൂലൈ 29നാണ് ചേകന്നൂര്‍ മൗലവിയെ കാണാതായത്. 96 ജനുവരിയില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications