കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ സമരം പിന്‍വലിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന തപാല്‍ സമരം പിന്‍വലിച്ചു. തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം ജൂലൈ 21 വെള്ളിയാഴ്ച്ച വൈകുന്നേരം ഭാഗികമായി പുനരാരംഭിച്ചു.

ചില പോസ്റ്റ്ഓഫീസുകളും ആര്‍.എം.എസും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലും യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മൂന്നൂറോളം വരുന്ന ക്ലാസ്-നാല് ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക എന്ന സമരക്കാരുടെ പ്രധാന ആവശ്യം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അംഗീകരിച്ചു.

ക്ലാസ്-നാല് ജീവനക്കാരുടെ 248 ഒഴിവുകളില്‍ രണ്ടു മാസത്തിനുള്ളില്‍ ജീവനക്കാരെ നിയമിക്കുമെന്ന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍-ഇന്‍-ചാര്‍ജ് ഇന്ദിര കൃഷ്ണകുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ക്ലാസ്-നാല് ജീവനക്കാരുടെ നിയമനം തടഞ്ഞിരിക്കുന്നതിനാല്‍ കേന്ദ്രനിയമമന്ത്രിയില്‍ നിന്ന് ആവശ്യമായ അനുമതി കിട്ടിയതിനു ശേഷമായിരിക്കും ജീവനക്കാരുടെ നിയമനം നടത്തുക.

നാഷണല്‍ ഫെഡറേഷന്‍ ഒഫ് പോസ്റല്‍ എംപ്ലോയീസ് (എന്‍.എഫ്.പി.ഇ), ഫെഡറേഷന്‍ ഒഫ് നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എന്‍.പി.ഒ), ഭാരതീയ പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബി.പി.ഇ.എഫ്) എന്നീ സംഘടനകളാണ് സമരം നടത്തിയത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ചതായി യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു.

സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കുക, യൂനിഫോം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, ഇ.ഡി. ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുക, എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

ജീവനക്കാരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X