തൃശൂരില്‍ ഏഴംഗ കുടുംബം ആത്മഹത്യ ചെയ്തു
തൃശൂര്‍: തൃശൂരിലെ മണ്ണൂത്തിയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ വിഷം കഴിച്ച് മരിച്ചു.
പറട്ടാനി പറമ്പത്ത് വീട്ടില്‍ അപ്പുകുട്ടിയുടെ മകന്‍ സോമന്‍, ഭാര്യ ഭഗിനി (45), മകന്‍ സജി (26), ഭഗിനിയുടെ ചേച്ചി ശാന്തകുമാരി (60), അവരുടെ മകള്‍ ഷീബ (28), ഷീബയുടെ മക്കളായ വിഷ്ണു (10), ഷേണി (8) എന്നിവരാണ് മരിച്ചത്. മണ്ണൂത്തിക്കടുത്ത് ഒല്ലൂക്കരയിലെ സൗപര്‍ണികയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.
സോമന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ അദ്ദേഹത്തിന് 60 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പറയുന്നു. രണ്ടു വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സോമന്റെ കുടുംബം.












Click it and Unblock the Notifications