Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശ് സൈന്യത്തില്‍ ഇനി സ്ത്രീകളുംജൂലൈ 21, 2000ധാക്ക: യുദ്ധരംഗത്ത് നെഞ്ചു വിരിച്ച് പോരാടാന്‍ ബംഗ്ലാദേശ് സൈന്യത്തില്‍ ഇനി സ്ത്രീകളും. സ്ത്രീകളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിന് സ്ത്രീകളാണ് ധാക്കയിലെ റിക്രൂട്ട്മെന്റ് സെന്ററില്‍ വെള്ളിയാഴ്ച അവസരം തേടിയെത്തിയത്.2000-ത്തോളം സ്ത്രീ സൈനികരെ ചേര്‍ത്ത് രൂപീകരിക്കുന്ന ബ്രിഗേഡ് ശക്തമായ യൂനിറ്റായിരിക്കുമെന്നും അവര്‍ സൈന്യത്തിന്റെ യൂണിഫോം തന്നെയായിരിക്കും ധരിക്കുകയെന്നും ബ്രിഗേഡിയര്‍ ഇഷാഖ് ഇബ്രാഹിം പറഞ്ഞു.ഇപ്പോള്‍ റിക്രൂട്ട്മെന്റിനെത്തിയവരില്‍ നിന്ന് 30 ജൂനിയര്‍ ഓഫീസര്‍മാരെ നിയമിക്കും. ബാക്കിയുള്ള സ്ത്രീ സൈനികരെ രണ്ടാം ഘട്ടം റിക്രൂട്ട്മെന്റിലൂടെ മാത്രമേ നിയമിക്കുകയുള്ളൂ. ഇബ്രാഹിം വ്യക്തമാക്കി. രണ്ടാം ഘട്ട റിക്രൂട്ട് മെന്റ് ഉടന്‍ നടക്കും.ആണ്‍കുട്ടികള്‍ മാത്രം ചെയ്തിരുന്ന ജോലി പെണ്‍കുട്ടികള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിക്രൂട്ട്മെന്റിനെത്തിയ പെണ്‍കുട്ടികള്‍ പറഞ്ഞു.യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളും മതപണ്ഡിതരും ധാരാളമുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ഒരു പരിഷ്കാരം ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്ന് കരുതുന്നു. പര്‍ദ്ദകളും മറ്റും ധരിച്ച് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബംഗ്ലാദേശ് സ്ത്രീകള്‍ക്ക് പുതിയ പദവി നല്‍കാന്‍ സൈന്യത്തിന്റെ ഈ നീക്കം ഉപകരിച്ചേക്കും.ബംഗ്ലാദേശ് സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തില്‍ ഇതിനകം തന്നെ ഏതാനും സ്ത്രീകളണ്ടായിരുന്നെങ്കിലും യുദ്ധമുന്നണിയിലേക്ക് അവരെ റിക്രൂട്ടു ചെയ്യുന്നത് ഇതാദ്യമാണ്.Back to Index Page

ധാക്ക: യുദ്ധരംഗത്ത് നെഞ്ചു വിരിച്ച് പോരാടാന്‍ ബംഗ്ലാദേശ് സൈന്യത്തില്‍ ഇനി സ്ത്രീകളും. സ്ത്രീകളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിന് സ്ത്രീകളാണ് ധാക്കയിലെ റിക്രൂട്ട്മെന്റ് സെന്ററില്‍ വെള്ളിയാഴ്ച അവസരം തേടിയെത്തിയത്.

2000-ത്തോളം സ്ത്രീ സൈനികരെ ചേര്‍ത്ത് രൂപീകരിക്കുന്ന ബ്രിഗേഡ് ശക്തമായ യൂനിറ്റായിരിക്കുമെന്നും അവര്‍ സൈന്യത്തിന്റെ യൂണിഫോം തന്നെയായിരിക്കും ധരിക്കുകയെന്നും ബ്രിഗേഡിയര്‍ ഇഷാഖ് ഇബ്രാഹിം പറഞ്ഞു.

ഇപ്പോള്‍ റിക്രൂട്ട്മെന്റിനെത്തിയവരില്‍ നിന്ന് 30 ജൂനിയര്‍ ഓഫീസര്‍മാരെ നിയമിക്കും. ബാക്കിയുള്ള സ്ത്രീ സൈനികരെ രണ്ടാം ഘട്ടം റിക്രൂട്ട്മെന്റിലൂടെ മാത്രമേ നിയമിക്കുകയുള്ളൂ. ഇബ്രാഹിം വ്യക്തമാക്കി. രണ്ടാം ഘട്ട റിക്രൂട്ട് മെന്റ് ഉടന്‍ നടക്കും.

ആണ്‍കുട്ടികള്‍ മാത്രം ചെയ്തിരുന്ന ജോലി പെണ്‍കുട്ടികള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിക്രൂട്ട്മെന്റിനെത്തിയ പെണ്‍കുട്ടികള്‍ പറഞ്ഞു.

യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളും മതപണ്ഡിതരും ധാരാളമുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ഒരു പരിഷ്കാരം ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്ന് കരുതുന്നു. പര്‍ദ്ദകളും മറ്റും ധരിച്ച് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബംഗ്ലാദേശ് സ്ത്രീകള്‍ക്ക് പുതിയ പദവി നല്‍കാന്‍ സൈന്യത്തിന്റെ ഈ നീക്കം ഉപകരിച്ചേക്കും.

ബംഗ്ലാദേശ് സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തില്‍ ഇതിനകം തന്നെ ഏതാനും സ്ത്രീകളണ്ടായിരുന്നെങ്കിലും യുദ്ധമുന്നണിയിലേക്ക് അവരെ റിക്രൂട്ടു ചെയ്യുന്നത് ഇതാദ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+