ഫിജി: സ്പെയിറ്റിന്റെ ആളുകളെ മന്ത്രിമാരാക്കാമെന്ന്
സുവ: കലാപകാരികള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കൊടുത്താല്‍ ഫിജിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനിക്കുമെങ്കില്‍ അക്കാര്യം പരിഗണിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ലയിസെനിയ ഖറാസെ പറഞ്ഞു.
തന്റെ സംഘത്തിലെ അംഗങ്ങള്‍ക്ക് പ്രധാന മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ രാജ്യത്തെ ക്രമസമാധാനില വഷളാവുമെന്ന ജോര്‍ജ് സ്പെയിറ്റിന്റെ ഭീഷണി തന്റെ സര്‍ക്കാര്‍ നേരിടുകയാണെന്ന് ഖറാസെ പറഞ്ഞു.
പക്ഷേ ഫിജിയിലെ പ്രതിസന്ധി അവസാനിക്കുകയാണെങ്കില്‍ താന്‍ വിട്ടുവീഴ്ച്ചള്‍ക്ക് തയ്യാറാണ്. അട്ടിമറിക്കാരുടെ പ്രതിനിധികളെ മന്ത്രിസഭയിലുള്‍പ്പെടുത്തിയാല്‍ പ്രശ്നം തീരുമെങ്കില്‍ അക്കാര്യം താന്‍ തീര്‍ച്ചയായും പരിഗണിക്കും.
മന്ത്രിസഭയിലെ ചില അംഗങ്ങളോടൊത്ത് ഭരണം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്ന് തോന്നുകയാണെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ഖറാസെ വ്യക്തമാക്കി.
പുതിയ സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് പറഞ്ഞ ജോര്‍ജ് സ്പെയിറ്റ് ഖറാസെ രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications