Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കക്കോള ഇന്ത്യയുടെ വില്‍പനയില്‍ 18 ശതമാനം വര്‍ധന

കൊച്ചി: തദ്ദേശീയമായ ഉല്‍പാദനവും വിതരണവും മാര്‍ക്കറ്റിംഗും വിജയമായതോടെ കൊക്കക്കോള ഇന്ത്യയുടെ വില്‍പനയില്‍ ഏപ്രില്‍-ജൂണ്‍ മാസക്കാലത്ത് 18 ശതമാനം വര്‍ദ്ധനവുണ്ടായി.

ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും വ്യാപിപ്പിച്ചതും ഗ്രാമങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചതുമാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. വിതരണത്തിനായി ഈ വര്‍ഷ ജനുവരി മുതല്‍ കമ്പനി വലിയതോതില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.

തദ്ദേശീയമായി ചിന്തിച്ച് തദ്ദേശീയമായിത്തന്നെ പ്രവര്‍ത്തിക്കുക എന്ന തത്വത്തിന്റെ വിജയമാണ് ഇതിനു പിന്നിലെന്ന് കൊക്കക്കോള ഇന്ത്യ പ്രസിഡണ്ടും മേധാവിയുമായ അലക്സാണ്ടര്‍ വോണ്‍ ബെഹ്ര്‍ പറഞ്ഞു. തദ്ദേശീയമായി തീരുമാനങ്ങളടുക്കാന്‍ സ്വാതന്ത്യ്രം ലഭിച്ചതോടെ ഇന്ത്യയില്‍ ഫലവത്താകുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു, വോണ്‍ ബെഹ്ര്‍ ചൂണ്ടിക്കാട്ടി.

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കൊക്കക്കോളയുടെ ഏഷ്യാ-പസഫിക് ഗ്രൂപ്പില്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത് കൊക്കക്കോള ഇന്ത്യയാണ്. ഏഷ്യാ-പസഫിക് ഗ്രൂപ്പിന് ഒന്നാകെയുള്ള വളര്‍ച്ചാനിരക്ക് എട്ട് ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+