മഹാരാഷ്ട്രയില്‍ കൂടുതല്‍ സുരക്ഷാഭടന്‍മാരെ വിന്യസിച്ചു
മുംബൈ: മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ കൂടുതല്‍ സുരക്ഷാഭടന്‍മാരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.
രണ്ടു ദിവസം മുമ്പ് കൂടുതല്‍ സുരക്ഷാ ഭടന്‍മാരെത്തിയിരുന്നു. അവരെ കുഴപ്പമുണ്ടാവാനിടയുള്ള സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസ് ഡയറക്ടര്‍ ജനറല്‍ സുഭാഷ് മല്‍ഹോത്ര പറഞ്ഞു.
കൂടുതല്‍ സുരക്ഷാഭടന്‍മാരെ സംസ്ഥാനത്തേക്ക് അയക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications