മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് പ്രധാനമന്ത്രി വാജ്പേയിയെ കണ്ട് ശിവസേനാ നേതാവ് ബാല്‍ താക്കറെയ അറസ്റ് ചെയ്യാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്തു.
ബാല്‍ താക്കറെയെ അറസ്റ് ചെയ്യില്ലെന്ന് താന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ദേശ്മുഖ് പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താക്കറെയെ എപ്പോള്‍ അറസ്റ് ചെയ്യുമെന്ന് ദേശ്മുഖ് വ്യക്തമാക്കിയില്ല. താക്കറെയെ എപ്പോള്‍ അറസ്റ് ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി അതിനുത്തരം പറയേണ്ടത് പോലീസ് കമ്മീഷണറാണെന്ന് ദേശ്മുഖ് പറഞ്ഞു. ബാല്‍ താക്കറെയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ സര്‍ക്കാര്‍ ചെയ്യേണ്ട് ചെയ്തുകഴിഞ്ഞു.
ബാല്‍ താക്കറെയെ അറസ്റ് ചെയ്യുകയാണെങ്കില്‍ കുഴപ്പമുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ്താക്കറെയുടെ അറസ്റ് വൈകുന്നത്.
ശിവസേനാ മന്ത്രിമാരുടെ രാജിക്കുശേഷം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ സുരക്ഷാഭടന്‍മാരെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അതിന് തയ്യാറായില്ല. ഇത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. കൂടുതല്‍ സുരക്ഷാഭടന്‍മാര്‍ക്കായി മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാരുകളുമായി ബന്ധപ്പെട്ടുവരികയാണ്.
ദേശ്മുഖെയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വാജ്പേയി വെളിപ്പെടുത്തിയില്ല.












Click it and Unblock the Notifications