കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ അരിയുടെയും ഗോതമ്പിന്റെയും വില കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: റേഷന്‍ അരിയുടെയും ഗോതമ്പിന്റെയും വില നേരിയ തോതില്‍ കുറയ്ക്കുന്നു. ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും ഒരു പോലെ ബാധകമാകത്തക്കവിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ സാധനങ്ങളുടെ വില കുറച്ചിരിക്കുന്നത്.

ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍ക്കുള്ള റേഷന്‍ അരിയുടെ വിലയില്‍ 25 പൈസയാണ് കുറവ്. ഇതോടെ കിലോഗ്രാമിന് 5.65 രൂപയായി. ഗോതമ്പിന്റെ വില 35 പൈസ കുറഞ്ഞ് 4.15 രൂപയിലെത്തും.

ദാരിദ്യ്രരേഖക്കു മുകളിലുള്ളവര്‍ക്കുള്ള റേഷന്‍ അരിയുടെ വില കിലോഗ്രാമിന് 11.80 രൂപ എന്നുള്ളതില്‍ നിന്ന് 11.30 രൂപയിലേക്ക് താഴും. ഗോതമ്പിന്റെ വില 9.00 രൂപയില്‍ നിന്ന് 70 പൈസ കുറഞ്ഞ് 8.30 ആകും.

സാമ്പത്തിക ചെലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാറ്റം വേണമെന്ന കേന്ദ്ര ചെലവ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് അരിയുടെയും ഗോതമ്പിന്റെയും വിലയില്‍ ഇളവു വരുത്തിയതെന്ന് കേന്ദ്ര പൊതുവിതരണ വകുപ്പു മന്ത്രി ശാന്തകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X