കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവര്‍ത്തകര്‍ വഴിതടഞ്ഞു

  • By Super
Google Oneindia Malayalam News

കൊച്ചി: പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് ഗ്രൂപ്പ് കൊച്ചിയില്‍ വഴിതടയല്‍ സമരം നടത്തി.

ഷണ്‍മുഖം റോഡില്‍ മേനക ജംഗ്ഷന് സമീപം റോഡില്‍ കിടന്ന് വഴിതടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു നീക്കി. സമരത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരത്തില്‍ വാഹന ഗതാഗതം സ്തംഭിച്ചു.

പാര്‍ട്ടി നേതാവ് ടി.എം.ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു. മന്ത്രി പി.ജെ.ജോസഫിനെ മാറ്റിനിര്‍ത്തി പ്ലസ ്ടു പ്രശ്നത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നിന്നും പ്രകടനമായാണ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ മേനക ജംഗ്ഷനിലെത്തിയത്. ജോണി നെല്ലൂര്‍ എം.എല്‍.എ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് ബാബു, ഷിബു തെക്കുംപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X