Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന് സി.പി.എം തീരുമാനിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന് സി.പി.ഐ(എം.) തത്ത്വത്തില്‍ തീരുമാനിച്ചു.

സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിതാണ് ഇതു സംബന്ധിച്ച പോളിറ്റ് ബ്യൂറോയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പോളിറ്റ് ബ്യൂറോ തീരുമാനത്തെ അനുകൂലിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ വേണ്ടി ന്യൂനപക്ഷ വര്‍ഗീയതയുമായി കൈകോര്‍ക്കാന്‍ സി.പി.എമ്മിന് കഴിയിലില്ലെന്ന് കമ്മിറ്റിയില്‍ സംസാരിച്ച സുര്‍ജിത് വ്യക്തമാക്കി. മുസ്ലിം ലീഗുള്‍പ്പെടെയുള്ള ഏതു ന്യൂനപക്ഷ വര്‍ഗീയപാര്‍ട്ടികളുമായി കൂട്ടുകൂടുന്നതും പാര്‍ട്ടിയുടെ വര്‍ഗീയവിരുദ്ധ നിലപാടിന് വിരുദ്ധമാണെന്ന് സുര്‍ജിത് പറഞ്ഞു.

മുഖ്യമന്ത്രി നായനാര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരാണ് ലീഗിനെ ഇടതുമുന്നണി പക്ഷത്തേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. അടുത്തുതന്നെ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാനായിരുന്നു ഇവരുടെ നീക്കം.

എന്നാല്‍ ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള വിഭാഗം ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തു. പാര്‍ട്ടി തലങ്ങളില്‍ വ്യക്തമായ മേധാവിത്തം നേടിക്കഴിഞ്ഞ അച്യുതാനന്ദന്‍ പക്ഷത്തിന് തങ്ങളുടെ കിരീടത്തിലെ തൂവലായി ഈ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+