Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഗില്‍ വിജയദിനം: സംസ്ഥാനത്ത് വിവിധ പരിപാടികള്‍

തിരുവനന്തപുരം: ജൂലൈ 26-ന് ആചരിക്കുന്ന കാര്‍ഗില്‍ വിജയദിനത്തോടനുബന്ധിച്ച് കേരളത്തില്‍ വിവിധ പരിപാടികള്‍ നടക്കും.

തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തയ്യാറാക്കുന്ന കാര്‍ഗില്‍ സ്മാരകങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിക്കും. അതിനുശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ വീടുകള്‍ സന്ദര്‍ശിക്കും. പിന്നീട് നടക്കുന്ന പൊതുചടങ്ങില്‍ വെച്ച് രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിക്കും.

സ്കൂള്‍കുട്ടികള്‍ക്ക് സൈനികജീവിതത്തെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും പ്രാഥമിക വിവരം നല്‍കുന്ന പ്രത്യേക പരിപാടി തിരുവനന്തപുരത്തെ പാങ്ങോട് സൈനിക ക്യാമ്പില്‍ നടക്കും.

കൊച്ചിയില്‍

കൊച്ചിയില്‍ രാവിലെ 7.45-ന് നേവല്‍ ബേസിലെ യുദ്ധസ്മാരകത്തില്‍ ആര്‍മി, നേവി, എയര്‍ ഫോഴ്സ് എന്നിവയുടെ പ്രതിനിധികള്‍ പുഷ്പചക്രമര്‍പ്പിക്കും. കാര്‍ഗിലില്‍ വീരചരമമടഞ്ഞ സൈനികരെ സ്മരിച്ച് 11-ന് രണ്ടു മിനിട്ടുനേരം മൗനമാചരിക്കും. ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ നേവല്‍ബേസിലെ ഷിപ്പ്സ് ആന്‍ഡ് മാരി ടൈം മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

ജി.സി.ഡി.എയുടെ സഹകരണത്തോടെ എറണാകുളം മറൈന്‍ഡ്രൈവില്‍ ഒരുക്കുന്ന പ്രദര്‍ശന നഗരിയില്‍ വൈകീട്ട് ആറിന് നേവല്‍ബാന്‍ഡിന്റെ സംഗീത പ്രമാണമുണ്ടാകും. തുടര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

കാര്‍ഗിലില്‍ രക്തസാക്ഷികളുടെ സ്മരണയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുഖ്യാതിഥികളും പുഷ്പചക്രം സമര്‍പ്പിക്കും. വൈകുന്നേരം 6.49-ന് തുറമുഖത്തെ കപ്പലുകളിലെല്ലാം ദീപം തെളിക്കും. 7.55 മുതല്‍ വിവിധ സ്ഥലങ്ങളില്‍ സ്മരണദീപങ്ങള്‍ ജലത്തിലൊഴുക്കും. മറൈന്‍ ഡ്രൈവ്, നേവല്‍ ബേസ്, ഫോര്‍ട്ടുകൊച്ചി, കോസ്റ് ഗാര്‍ഡ് ജെട്ടി എന്നിവിടങ്ങളിലാണ് ദീപങ്ങളൊഴുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+