Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല സൈറ്റുകളില്‍ കയറാന്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ ചോര്‍ത്തുന്നു

കൊച്ചി: ഇന്റര്‍നെറ്റില്‍ പണം മുടക്കി കയറേണ്ട അശ്ലീല സൈറ്റുകളില്‍ ഉപയോഗിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍വ്യാപകമായി ചോര്‍ത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചി നഗരത്തിലെ നക്ഷത്രഹോട്ടലുകളില്‍ മുറിയെടുക്കുന്ന വിദേശികളടക്കമുള്ളവരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. ധാരാളം വിദേശമലയാളികളും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

വിദേശ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ ചോര്‍ത്തുന്നതായുള്ള പരാതികള്‍ ഒരു വര്‍ഷം മുമ്പേ പൊലീസിന് ലഭിച്ചിരുന്നു. സാധാരണ ക്രെഡിറ്റ് കാര്‍ഡുകളിലും ചോര്‍ത്തല്‍ തുടങ്ങിയത് ഈയിടെയാണ്. ക്രെഡിറ്റ് കാര്‍ഡ് വഴി പണമൊടുക്കി മാത്രം പ്രവേശനം നേടാന്‍ കഴിയുന്ന മലയാളം സൈറ്റുകളുടെ രംഗപ്രവേശം അന്വേഷണത്തിന് സഹായകമായി. ഹോട്ടലുകളിലെ ജീവനക്കാരുമായി ബന്ധമുള്ള സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

നഗരത്തിലെ ചില സൈബര്‍ കഫേകളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും സ്ഥിരമായി പണമൊടുക്കി മലയാളം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.കൊച്ചി നഗരത്തിലെ വിദ്യാര്‍ത്ഥിനികളും നഴ്സുമാരും ഉള്‍പ്പടെയുള്ളവരുടെ നചിത്രങ്ങളും അശ്ലീലകഥകളുമായി ഈയിടെയാണ് മലയാളം സൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഐജി രാജന്‍ മധേക്കറുടെ നിര്‍ദേശപ്രകാരം ഇവയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവയുടെ പ്രധാന സെര്‍വറുകള്‍ അമേരിക്കയിലാണെന്ന് വ്യക്തമായിട്ടുണ്ട്. സൈറ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായാലുടന്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ചില സൈറ്റുകള്‍ നെറ്റില്‍ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+