Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎസ്ഐ സ്റേഷന്‍ മാനേജരെ കയ്യേറ്റത്തിന് ശ്രമിച്ചു; ജീവനക്കാര്‍ സ്റേഷന്‍ സ്തംഭിപ്പിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റേഷനില്‍ സ്റേഷന്‍ മാനേജരെ എഎസ്ഐ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്റേഷന്‍ സ്തംഭിപ്പിച്ചു. റെയില്‍വേ പോലീസിലെ എഎസ്ഐ സലീമാണ് മാനേജരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

മംഗള എക്സ്പ്രസില്‍ ബെഡ് റോളുകള്‍ വിതരണം ചെയ്യുന്ന കോണ്‍ട്രാക്ടറുടെ തൊഴിലാളികളെ എഎസ്ഐ പിടികൂടി സ്റേഷനില്‍ കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ട്രാക്ടര്‍ സ്റേഷന്‍ മാനേജരെ വിവരമറിയിച്ചു.

റെയില്‍വേ പോലീസ് സ്റേഷനില്‍ കാര്യമന്വേഷിച്ചു ചെന്ന മാനേജരോട് തട്ടിക്കയറിയ എഎസ്ഐ അടിക്കാനും കയ്യോങ്ങി. സ്റേഷന്‍ മാനേജര്‍ പുറത്തിറങ്ങിയതോടെ വിവരമറിഞ്ഞെത്തിയ ജീവനക്കാര്‍ സ്റേഷന് മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. എഎസ്ഐയെ സസ്പെന്റ് ചെയ്യാതെ പിന്മാറില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. ഇതോടെ സ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചതോടെ യാത്രക്കാരും ക്ഷുഭിതരായി.

ഒടുവില്‍ പിടികൂടിയ തൊഴിലാളികളെ വിട്ടയക്കുകയും എഎസ്ഐയോട് തിരുവനന്തപുരത്തെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്ഐ അറിയിച്ചതിനും ശേഷമാണ് ജീവനക്കാര്‍ പിന്‍വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+