ഫിജിയില്‍ പ്രധാനമന്ത്രിയെ മാറ്റണമെന്ന് കലാപകാരികള്‍
സുവ: ഫിജിയില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ മാറ്റി ഒരു വനിതാ പ്രധാനമന്ത്രിയെ നിയമിക്കണമെന്ന് കലാപകാരികള്‍ ആവശ്യപ്പെട്ടു.
മലേഷ്യയിലെ ഹൈക്കമ്മീഷണറായിരുന്ന അദി സമനുനു കക്കോബോയെ പ്രധാനമന്ത്രിയാക്കണമെന്നാണ് കലാപകാരികളുടെ ആവശ്യം.
രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നയിക്കാന്‍ കഴിവുള്ള ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളെ പ്രധാനമന്ത്രിയാക്കുകയാണ് വേണ്ടതെന്ന് കലാപകാരികളുടെ വക്താവ് പറഞ്ഞു. പ്രസിഡന്റ് റാതു ജോസെഫ ഇലോയിലോയെ പ്രതിനിധീകരിക്കുന്ന ഔദ്യോഗികസംഘവുമായി ജൂലൈ 22 ശനിയാഴ്ച്ച ജോര്‍ജ് സ്പെയിറ്റും കൂട്ടരും ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സ്പെയിറ്റ് ഉന്നയിക്കും.












Click it and Unblock the Notifications