കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതികേസില്‍ ഷെരീഫിനെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു

  • By Staff
Google Oneindia Malayalam News

കറാച്ചി: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഒരു അഴിമതി കേസില്‍ 14 വര്‍ഷം തടവിനും രണ്ട് കോടി രൂപ പിഴക്കും കോടതി ശിക്ഷിച്ചു.

1993ല്‍ ഒരു റഷ്യന്‍ ഹെലികോപ്ടര്‍ വാങ്ങിയ ഷെരീഫ് നികുതി വെട്ടിപ്പ് നടത്തിയെന്നും സ്വത്ത് വിവരം വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 21 വര്‍ഷത്തേക്ക് ഷെരീഫിനെ വിലക്കിയിട്ടുണ്ട്.

നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷെരീഫിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി വിധി പ്രഖ്യാപിച്ചത്. ഷെരീഫിനെ പുറത്താക്കിയതിനു ശേഷം സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് രൂപീകരിച്ചതാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ.

വിദേശനാണ്യം കൊടുത്ത് വാങ്ങിയ സാധനങ്ങളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാമെന്ന നിയമം ചൂണ്ടികാട്ടിയാണ് ഷെരീഫിന്റെ അഭിഭാഷകര്‍ എതിര്‍വാദം ഉന്നയിച്ചത്.

വിചാരണ നടക്കുന്ന ഇസ്ലാമബാദിനടുത്തുള്ള അട്ടോക്ക് ഫോര്‍ട്ടിലെ കോടതിയിലെ കനത്ത സുരക്ഷാസന്നാഹങ്ങളില്‍ പ്രതിഷേധിച്ച് ഷെരീഫിന്റെ അഭിഭാഷകര്‍ വിചാരണ ബഹിഷ്കരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X