കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി ജത്മലാനി രാജിവെച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര നിയമ മന്ത്രി രാം ജത്മലാനി രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് ജത്മലാനി രാജിവെച്ചത്. പ്രസിഡണ്ട് കെ.ആര്‍. നാരായണന്‍ മന്ത്രിയുടെ രാജി സ്വീകരിച്ചിട്ടുണ്ട്.

1992-93-ല്‍ ബോംബെയില്‍ നടന്ന ലഹളയില്‍ വിചാരണ നേരിടുന്ന ശിവസേന നേതാവ് ബാല്‍ താക്കറെക്കെതിരെ കേസൊന്നുമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനാലാണ് ജത്മലാനിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. താക്കറെയെ അറസ്റു ചെയ്യുന്നതില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജത്മലാനിയുടെ ഈ പ്രസ്താവനയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂട്ടുത്തരവാദിത്തമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഒരു നയവും മന്ത്രിമാര്‍ മറ്റൊരു നയവും പിന്തുടരുകയാണോ ചെയ്യുന്നത് എന്നായിരുന്നു സുപ്രീം കോടതി വിമര്‍ശനത്തിന്റെ രത്നച്ചുരുക്കം.

സുപ്രിം കോടതിയുടെ ഈ വിമര്‍ശനമാണ് ജത്മലാനിയെക്കൊണ്ട് രാജി എഴുതി വാങ്ങിപ്പിക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ നിര്‍ബന്ധിതനാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X