ബോംബെ ഓഹരി സൂചിക 275 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക 275 പോയിന്റ് കുറഞ്ഞ് 4,188.34 ലവസാനിച്ചു. നാസ്ഡാക്കിലെ തകര്‍ച്ചയും (90 പോയിന്റ്) ഡോ ജോണ്‍സിലെ ഇടിവും (110 പോയിന്റ്) കാരണം ബോംബെ ഓഹരി വിപണി തുടക്കത്തില്‍ തന്നെ പതറി. ശിവസേനാ നേതാവ് ബാല്‍ താക്കറെയെ അറസ്റ് ചെയ്തേക്കാം എന്ന ശ്രുതി പരക്കുകയും കൂടി ചെയ്തപ്പോള്‍ അത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കുകല്‍ പലിശനിരക്ക് കൂട്ടിയേക്കാമെന്ന ഭയവും വിപണിയുടെ വീഴ്ചയുടെ ആക്കം കൂട്ടിയെന്ന് വ്യാപാരികള്‍ പറഞ്ഞു.
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,188.34
(275.32 പോയിന്റ് കുറഞ്ഞു)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 4463.66
തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,353.44
ഏറ്റവും കുറഞ്ഞ നിരക്ക്: 4,189.30
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,311.05
(86.20 പോയിന്റ് കുറഞ്ഞു)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 1,397.25
വില കൂടിയ ഓഹരികള്‍:
ആദം കോംസോഫ്റ്റ്, ന്യൂക്ലിയസ് സോഫ്റ്റ്, ജി വി ഫിലിംസ്, എല്‍ബി സര്‍വീസസ്, ആംടെക് ഓട്ടോ, ട്വിന്‍സ്റാര്‍ സോഫ്റ്റ്.
വില കുറഞ്ഞ ഓഹരികള്‍:
സീ ടെലിവിഷന്‍, സത്യം കമ്പ്യൂട്ടേഴ്സ്, ഹിമാച്ചല്‍, ഗ്ലോബല്‍ ടെലിവിഷന്‍, പെന്റാമീഡിയ, സില്‍വര്‍ലൈന്‍, ഡി എസ് ക്വു സോഫ്റ്റ്വെയര്‍, എല്‍ ആന്റ് ടി, എസ് എസ് ഐ, എ സി സി, എം ആന്റ് എം, എസ് ബി ഐ, ആപ്ടെക്, വി എസ് എന്‍, എല്‍.












Click it and Unblock the Notifications