മാമല്ലപുരം അപകടം : അഞ്ചു മീന്‍പിടുത്തക്കാര്‍ അറസ്റില്‍
കാ-ഞ്ചീപുരം: മാമല്ലപുരത്ത് ജൂലൈ 23 ഞായറാഴ്ചയുണ്ടായ ബോട്ടപകടത്തിനുത്തരവാദികളെന്നു കരുതപ്പെടുന്ന അഞ്ചു മീന്‍പിടുത്തക്കാരെ മാമല്ലപുരം പൊലീസ് അറസ്റുചെയ്തു.അപകടത്തില്‍ നാലു സ്ത്രീകളുള്‍പ്പടെ അഞ്ചു പേര്‍ മുങ്ങി മരിച്ചിരുന്നു.
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന യന്ത്രവത്കൃതബോട്ടില്‍ തങ്ങളെ ഉല്ലാസയാത്രക്കുകൊണ്ടുപോകാന്‍ അപകടത്തിനിരയായവര്‍ പ്രേരിപ്പിക്കുകയായിരുന്നു.ബോട്ട് തിരയില്‍പ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
മാമല്ലപുരം പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഒരു തിമിംഗലത്തിന്റെ ആക്രമണത്തില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞതെന്ന വാദവും അന്വേഷണവിഷയമാക്കും.












Click it and Unblock the Notifications