മാമല്ലപുരം ബോട്ടപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
കാഞ്ചീപുരം: ചെന്നൈയില്‍ നിന്ന് ഉല്ലാസയാത്രയ്ക്ക് പോയ സംഘത്തിലെ അഞ്ച് പേര്‍ ജൂലൈ 23 ഞായറാഴ്ച മാമല്ലപുരത്തിനടുത്തുണ്ടായ ബോട്ടപകടത്തില്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. സംഘത്തില്‍ മുപ്പത് പേരുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഇതില്‍ പതിനൊന്ന് പേര്‍ മാത്രമാണ് ഉല്ലാസയാത്രയ്ക്കായി ബോട്ടില്‍ കടലില്‍ പോയത്. മാലതി (25), മീന തോമസ് (30), വാസന്തി (35), ശ്രീവിദ്യ (23), ബാബു ഗണേശ് എന്നിവരാണ് മരിച്ചത്. ആറ് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications