അരുണ്‍ ജെയ്റ്റ്ലിക്ക് നിയമം, രാജഗോപാലില്‍ നിന്ന് നിയമവകുപ്പ് എടുത്തുമാറ്റി
ദില്ലി: കേന്ദ്ര വാര്‍ത്താവിതരണവകുപ്പു മന്ത്രി അരുണ്‍ ജെയ്റ്റ്ലി നിയമ വകുപ്പിന്റെ കൂടി ചുമതല വഹിക്കും. ഒ. രാജഗോപാലില്‍ നിന്ന് നിയമ-നീതി വകുപ്പ് എടുത്തു മാറ്റി പാര്‍ലമെന്ററി കാര്യ സഹമന്ത്രി മാത്രമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര നിയമമന്ത്രി രാം ജത്മലാനി പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചതിനെത്തുടര്‍ന്നാണ് അരുണ്‍ ജെയ്റ്റ്ലിക്ക് നിയമ വകുപ്പിന്റെ ചുമതല ലഭിക്കുന്നത്. എന്നാല്‍ ജെയ്റ്റ്ലി വഹിച്ചിരുന്ന ഓഹരികൈമാറ്റ വകുപ്പിന്റെ ചുമതല സഹമന്ത്രി അരുണ്‍ ഷൂറിക്ക് കൈമാറി.
അതേസമയം രാം ജത്മലാനി രാജിവെച്ചത് താനുമായുള്ള അഭിപ്രായഭിന്നതമൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ അറ്റോര്‍ണി-ജനറല്‍ സോളി സൊറാബ്ജി നിഷേധിച്ചു.












Click it and Unblock the Notifications