Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകസഭ ഇന്നത്തേക്ക് യോഗം പിരിഞ്ഞു

ദില്ലി: അന്തരിച്ച സിറിയന്‍ പ്രസിഡണ്ട് ഹഫസ് അല്‍ അസദ്, എം.പി രാജേഷ് പൈലറ്റ്, മുന്‍ പാര്‍ലമെന്റംഗങ്ങളായിരുന്ന എം.ആര്‍.എസ് അക്ബര്‍, ജഹന്‍ അബ്ദുള്ള, ലൈസറാം ജോഗേശ്വര്‍, ദല്‍ബീര്‍ സിംഗ്, പട്ന വിമാനാപകടത്തില്‍ മരിച്ചവര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ലോകസഭ തിങ്കളാഴ്ച യോഗം പിരിഞ്ഞു.

കോണ്‍ഗ്രസ് അംഗമായിരുന്ന പൈലറ്റ് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയിരുന്ന സേവന പ്രവര്‍ത്തനങ്ങളെ സ്പീക്കര്‍ ജി.എം.സി. ബാലയോഗി അനുസ്മരിച്ചു. അറബ് രാജ്യങ്ങളില്‍ പൈലറ്റ് ഏറെ ജനപ്രിയനായിരുന്നു അസദിനെയും അദ്ദേഹം അനുസ്മരിച്ചു.

ജഹന്‍ അബ്ദുള്ള ശ്രീനഗര്‍, അനന്ത് നാഗ് മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജോഗേശ്വര്‍ സിംഗ് ആദ്യലോക്സഭയില്‍ മണിപ്പൂരിനെ പ്രതിനിധീകരിച്ചു. ദല്‍ബീര്‍ സിംഗ് മധ്യപ്രദേശിലെ ഷാദോളിലെ പാര്‍ലമെന്റംഗമായിരുന്നു.

പട്നയിലെ വിമാനപാകടത്തിലും മുംബൈയില്‍ മണ്ണിടിച്ചിലിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും മരിച്ചവരുടെ ഉറ്റവരെ ബാലയോഗി തന്റെ അനുശോചനം അറിയിച്ചു.

പാര്‍ലമെന്റിലെ കരുത്തുറ്റ തൂണുകളിലൊന്നാണ് രാജേഷ് പൈലറ്റിന്റെ മരണത്തോടെ നഷ്ടമായതെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു. പൈലറ്റിന്റെ മരണത്തില്‍ സഭയുടെ വികാരവുമായി താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് സോണിയാഗാന്ധി പറഞ്ഞു.

സോമനാഥ് ചാറ്റര്‍ജി (സി.പി.എം), കെ. യേരന്‍ നായിഡു (ടി.ഡി.പി), മുലായം സിംഗ് യാദവ് (എസ്.പി), ചന്ദ്രശേഖര്‍ (എസ്.ജെ.പി), മായാവതി (ബി.എസ്.പി), ആര്‍. പാണ്ഡ്യന്‍ (എ.ഐ.ഡി.എം.കെ), ശരദ് പവാര്‍ (എന്‍.സി.പി), രഘുവംശ് പ്രസാദ് സിംഗ് (ആര്‍.ജെ.ഡി) എന്നിവരും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+