പട്ന വിമാനാപകടം: സിറ്റിംഗ് ജഡ്ജി അന്വേഷിക്കും
ദില്ലി: പട്നയില്‍ അലയന്‍സ് എയറിന്റെ ബോയിംഗ് വിമാനം തകര്‍ന്ന് 57 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പട്ന ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ശരദ് യാദവ് വ്യക്തമാക്കി.
അന്വേഷണത്തിനായി ഒരു സിറ്റിംഗ് ജഡ്ജിയെ നിര്‍ദേശം ചെയ്യണമെന്ന് ചീഫ് ജസ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1937-ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് അടിസ്ഥാനമാക്കിയായിരിക്കും അന്വേഷണം നടത്തുക. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിമാന സുരക്ഷ സംബന്ധിച്ച മേഖലാ കണ്‍ട്രോളര്‍ ഇതിനകം തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപകടത്തില്‍ മരിച്ച 12 വയസ്സില്‍ കൂടുതലുള്ളവരുടെ ബന്ധുക്കള്‍ക്ക് 7.5 ലക്ഷവും 12വയസ്സില്‍ താഴെയുള്ളവരുടെ ബന്ധുക്കള്‍ക്ക് 3.75 ലക്ഷവും പരിക്കേറ്റ യാത്രക്കാര്‍ക്ക് 1.5 ലക്ഷവും നഷ്ടപരിഹാരം നല്‍കും. വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് മരിച്ച നിലത്തുള്ളവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം നഷ്ടപരിഹാരം നല്‍കും.
തകര്‍ന്നു വീണ വിമാനം 1980 നിര്‍മ്മിച്ചതാണെന്നും അത് നിയന്ത്രിച്ച പൈലറ്റ് ക്യാപ്റ്റന്‍ സോഹന്‍പാല്‍ വളരെ പരിചയസമ്പന്നനായിരുന്നുവെന്നും മന്ത്രി അംഗങ്ങളെ അറിയിച്ചു. കല്‍ക്കത്തയില്‍ നിന്ന് പുറപ്പെടുമ്പോള്‍ വിമാനത്തിന് ഒരു തകരാറും ഉള്ളതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടേപ്പുകളും കണ്ടെടുത്തിട്ടുണ്ട്. എ.ടി.സി. യൂണിറ്റുകളിലെ ലോഗ് ബുക്കുകളും സുരക്ഷാ സര്‍വീസുകളും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റിക്കാര്‍ഡുകളും ശേഖരിച്ചിട്ടുണ്ട്.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications