കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ.എം.എസ് പ്രതിമാനിര്‍മ്മാണം: സൗജന്യസഹായം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രതിമാനിര്‍മ്മാണം വിവാദമാകുന്നു. തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്സിനു സമീപം സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രതിമയെക്കുറിച്ചാണ് വിവാദം വീണ്ടും തലപൊക്കിയിരിക്കുന്നത്. തലസ്ഥാനത്തുതന്നെ ഇ.എം.എസ്സിന്റെ പ്രതിമ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം സംബന്ധിച്ചായിരുന്നു ആദ്യ ഉയര്‍ന്നുവന്ന വിവാദം.

പ്രതിമാ നിര്‍മ്മാണത്തിനായി 30 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ കേരള വൈദ്യുതി ബോര്‍ഡിനോട് നായനാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.

2500 കിലോഗ്രാം ചെമ്പ്, 150 കിലോഗ്രാം ഈയം, 593.4 കിലോഗ്രാം നാകം എന്നിവ പ്രതിമാനിര്‍മ്മാണത്തിനായി കെ.എസ്.ഇ.ബിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും സൗജന്യമായി നല്‍കാനാണ് ജൂലൈ 21-ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

പ്രതിമാനിര്‍മ്മാണത്തിനായി ആവശ്യമായ ഫണ്ട് ഇതിനകം തന്നെ കണ്ടെത്തിക്കഴിഞ്ഞ മാര്‍ക്സിസ്റ് പാര്‍ട്ടി നഷ്ടത്തില്‍ പോകുന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമില്ലാത്ത ഭാരം വലിച്ചുകെട്ടുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എം ഈ പ്രവൃത്തിയിലൂടെ ഇ.എം.എസിനെ അനാദരിക്കുകയാണ് ചെയ്യുന്നതെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ആരോപിച്ചു. ലിസ്റിലുള്ള എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കാന്‍ കഴിയാതെ ബോര്‍ഡ് നട്ടം തിരിയുമ്പോഴാണ് പുതിയ നിര്‍ദേശമെന്ന് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ് റാവുത്തര്‍ പറഞ്ഞു. മഹാനായ നേതാവിന്റെ പേര്‍ ഇങ്ങനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ രംഗത്തിറങ്ങണമെന്ന് ഇ.എം.എസിന്റെ കുടുംബാംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബോര്‍ഡിലെ ഒരു വിഭാഗം സി.ഐ.ടി.യു ഗ്രൂപ്പിനും ഈ പ്രശ്നത്തില്‍ എതിര്‍പ്പുണ്ടെന്നാണ് സൂചന.

നേരത്തെ പാളയം സ്ക്വയറില്‍ ഇ.എം.എസ് പ്രതിമ സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് ഏറെ ഒച്ചപ്പാടുണ്ടാക്കിയത്. ഒടുവില്‍ അത് നിയമസഭാ കോംപ്ലക്സിന് സമീപം നിര്‍മ്മിക്കാന്‍ ധാരണയാവുകയായിരുന്നു.

ഇ.എം.എസിന്റെ ചിത്രത്തോടുകൂടിയ സ്റാമ്പ് പുറത്തിറക്കുന്നതിനെക്കുറിച്ചും നേരത്തെ വിവാദമുണ്ടായിരുന്നു. ആദ്യം കേന്ദ്രം ഇക്കാര്യം നിഷേധിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യകേ അഭ്യര്‍ത്ഥന പ്രകാരം സ്റാമ്പ് പുറത്തിറക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X