കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതീകരിച്ച തീവണ്ടി പാത ഉദ്ഘാടനം ചെയ്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ നാഴികക്കല്ലാകുന്ന വൈദ്യുതീകരിച്ച എറണാകുളം - തൃശ്ശൂര്‍ തീവണ്ടി പാത കേന്ദ്ര റെയില്‍വെ സഹമന്ത്രി ബംഗാരു ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി-ഹൈദരാബാദ് ശബരി എക്സ്പ്രസാണ് വൈദ്യുതീകരിച്ച പാതയിലൂടെ കന്നി ഓട്ടം നടത്തിയത്.

എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റേഷന്‍ പ്ലാറ്റ്ഫോമില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മന്ത്രി എസ് ശര്‍മ, എം പി മാരായ ജോര്‍ജ് ഈഡന്‍, എ സി ജോസ് എന്നിവരും കന്നിയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു.

പാതകളുടെ വൈദ്യുതീകരണത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബംഗാരു ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധനം ലാഭിക്കുന്നതിനും വൈദ്യുതീകരണം സഹായകമാകും.

രാജ്യത്ത് 15,000 കിലോമീറ്റര്‍ പാത ഇതിനകം വൈദ്യുതീകരിച്ചു കഴിഞ്ഞു. ഒമ്പതാം പദ്ധതിയില്‍ 2,300 കിലോമീറ്റര്‍ കൂടി വൈദ്യുതീകരിക്കാനാണ് ഉദ്ദേശ്യം. ഇതില്‍ 500 കിലോമീറ്റര്‍ 314 കോടി രൂപ മുടക്കി ഈ സാമ്പത്തിക വര്‍ഷം തന്നെ വൈദ്യുതീകരിക്കും. ദക്ഷിണറെയില്‍വെയ്ക്ക് 1316 കിലോമീറ്റര്‍ വൈദ്യുതീകരിച്ച പാതയുണ്ട്. എറണാകുളം - തിരുവനന്തപുരം പാതയുടെ വൈദ്യുതീകരണം അനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും.

റെയില്‍വെയ്ക്ക് ഇപ്പോള്‍ നല്‍കിവരുന്ന കുറഞ്ഞ നിരക്കില്‍ തന്നെ വൈദ്യുതി തുടര്‍ന്നും നല്‍കുമെന്ന് മന്ത്രി എസ് ശര്‍മ്മ പറഞ്ഞു. വൈദ്യുതീകരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ റെയില്‍വെ തയ്യാറാകണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X