കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം-തിരുവനന്തപുരം റെയില്‍പാത വൈദ്യുതികരണം ഉടന്‍ പൂര്‍ത്തിയാക്കും

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം-തിരുവനന്തപുരം തീവണ്ടി പാത വൈദ്യുതികരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ബങ്കാരു ലക്ഷ്മണ്‍ അറിയിച്ചു.

148 കോടി രൂപ അടങ്കല്‍ തുകയായി വിലയിരുത്തിയിട്ടുള്ള പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്റെയും കേന്ദ്ര സാമ്പത്തികകാര്യസമിതിയുടെയും അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലുടന്‍ വൈദ്യുതീകരണ ജോലികള്‍ തുടങ്ങും. വൈദ്യുതീകരിച്ച എറണാകുളം-തൃശൂര്‍ പാതയുടെ ഉദ്ഘാടനത്തിന് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എറണാകുളം-തൃശൂര്‍ പാത വൈദ്യുതീകരിച്ചതോടെ പ്രതിവര്‍ഷം 32 കോടി ലിറ്റര്‍ ഡീസല്‍ ലാഭിക്കാനാകും.ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് കേരളമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ സംസ്ഥാന ഗവണ്‍മെന്റും പങ്കാളിയാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X