സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റെറിലൈസ്ഡ് സിറിഞ്ച് ഉപയോഗിക്കാം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഡിസ്പോസബിള്‍ സിറിഞ്ച് വിതരണം ചെയ്യാന്‍ കഴിയാത്തിടത്തോളം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റെറിലൈസ്ഡ് സിറിഞ്ചുകളും സൂചികളും ഉപയോഗിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി.
ജസ്റിസ് ജി.ബി കോശിയും ജസ്റിസ് എം. രാമചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫയല്‍ ചെയ്ത അപ്പീലിന്മേലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിസ്പോസബിള്‍ സിറിഞ്ചുകളും സൂചികളും മാത്രമേ ഉപയോഗിക്കാവൂ എന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയായിരുന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നത്.
17 കോടി രൂപ ആവശ്യമായതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടാണെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ അപ്പീലില്‍ പറഞ്ഞത്.












Click it and Unblock the Notifications