ബോംബെ ഓഹരി സൂചിക 147 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക ജൂലൈ 25 ചൊവാഴ്ച 147 പോയിന്റ് കൂടി 4,336.20ലവസാനിച്ചു. എട്ട് ദിവസം തുടര്‍ച്ചയായി കുറഞ്ഞതിന് ശേഷമാണ് ഓഹരി സൂചിക ഉയര്‍ന്നത്. ശിവസേനാ നേതാവ് ബാല്‍ താക്കറെയെ കോടതി വെറുതെ വിട്ടപ്പോള്‍ രാഷ്ട്രീയരംഗത്തുള്ള ആശങ്കകള്‍ നീങ്ങി. ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുക കൂടി ചെയ്തപ്പോള്‍ സൂചിക ഉയര്‍ന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,336.20
(147.86 പോയിന്റ് കൂടി)
തിങ്കളാഴ്ച സൂചിക അവസാനിച്ചത്: 4,188.34
ചൊവാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,369.14
ഏറ്റവും കുറഞ്ഞ നിരക്ക്: 4,052. 61
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,356.35
(38.60 പോയിന്റ് കൂടി)
തിങ്കളാഴ്ച സൂചിക അവസാനിച്ചത്: 1,311.05
വില കൂടിയ ഓഹരികള്‍:
സത്യം, വിപ്രോ, സ്റെര്‍ലൈറ്റ്, റോള്‍ട്ട, എല്‍ ആന്റ് ടി, റിലയന്‍സ് ക്യാപ്പിറ്റല്‍, എച്ച് സി എല്‍ ഇന്‍ഫോ, എസ് എസ് ഐ, ഒറിയന്റ് ഇന്‍ഫോ, സണ്‍ ഫാര്‍മ, ഗുജറാത്ത് അംബൂജ സിമന്റ്സ്.
വില കുറഞ്ഞ ഓഹരികള്‍:
എവണ്‍ ഓര്‍ഗാനിക്സ്, നാറ്റ് പെറോക്സൈഡ്, ആദം കോംസോഫ്റ്റ്, വെസ്റ് കോസ്റ്.












Click it and Unblock the Notifications