For Daily Alerts
ത്രിപുരയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ വെടിവെച്ചുകൊന്നു
അഗര്‍ത്തല: ത്രിപുരയില്‍ തീവ്രവാദികള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ വെടിവെച്ചു കൊന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ത്രിപുരയിലെ ദംചാരയിലാണ് സംഭവം.
ദംചാരയില് നിന്നും പന്നിസാഗറിലേക്ക് ജീപ്പില്‍ പോവുകയായിരുന്ന പുരോഹിതന് വിക്ടോ ക്രാസ്റപ്പാണ് തീവ്രവാദികളുടെ തോക്കിനിരയായത്. ജീപ്പ് തകര്‍ത്ത തീവ്രവാദികള്‍ പുരോഹിതനെ സംഭവസ്ഥലത്തുവെച്ചുതന്നെ വെടിവെച്ചു കൊന്നു.
സംസ്ഥാനത്ത് ആദ്യമായാണ് തീവ്രവാദികള്‍ ഒരു സഭാമേധാവിയെ കൊല്ലുന്നത്. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന പേരില്‍ പാസ്റര്‍ ഗുണാം ഹാലം ഉള്‍പ്പെടെ ചില സഭാംഗങ്ങളെ പോലീസ് അറസ്റു ചെയ്തിട്ടുണ്ട്. പാസ്ററുടെ ബാഗബാസ്സയിലുള്ള വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ പിടികൂടാനുള്ള നീക്കം ത്വരിതപ്പെടുത്തിയിരിക്കുകയാണ്.
Story first published: Wednesday, February 1, 2012, 17:52 [IST]