കശ്മീരില്‍ തീവ്രവാദി സംഘടന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ശ്രീനഗര്‍: പാകിസ്ഥാനോട് ആഭിമുഖ്യമുള്ള തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജൂലൈ 24 തിങ്കളാഴ്ച ജമ്മുകശ്മീരില്‍ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് വെടി നിര്‍ത്തല്‍. സംഘടനയുടെ മുഖ്യ കമാന്‍ഡറായ മജീദ് ദറാണ് ഒരു പത്ര സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.
ഏതാണ്ട് ഇതേ സമയം തന്നെ ശ്രീനഗറിലെ ഒരു ബോര്‍ഡര്‍ സെക്ക്യൂരിറ്റി ഫോഴ്സ് ബങ്കറില്‍ ഒരു റോക്കറ്റ് ഗ്രനേഡ് വന്ന് പതിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദിന്റെ ഈ പ്രഖ്യാപനത്തോടുള്ള പ്രതികരണം ചൊവാഴ്ച അറിയിക്കുമെന്ന് ഓള്‍ പാര്‍ട്ടി ഹുരിയത്ത് കോണ്‍ഫറന്‍സ് തലവന്‍ അബ്ദുള്‍ ഗനി ഭട്ട് അറിയിച്ചു.
ശരിയായ പാതയിലുള്ള ഒരു കാല്‍വെപ്പാണിതെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. തീവ്രവാദി സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളിലേര്‍പ്പടരുത് എന്ന അഭിപ്രായമുള്ള ആളായിരുന്നു ഫറൂഖ് അബ്ദുള്ള.












Click it and Unblock the Notifications