ശിവസേനാ മന്ത്രിമാര്‍ രാജി പിന്‍വലിച്ചു
മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ച മൂന്ന് ശിവസേനാ മന്ത്രിമാര്‍ രാജി പിന്‍വലിച്ചു. ശിവസേനാ നേതാവ് ബാല്‍ താക്കറെക്കെതിരായ കേസ് കോടതി റദ്ദാക്കിയതോടെയാണ് ഈ തീരുമാനമെന്ന് മന്ത്രിമാരായ മനോഹര്‍ ജോഷിയും സുരേഷ് പ്രഭുവും പത്രസമ്മേളനത്തില്‍ പറഞ്ഞു.
മനോഹര്‍ ജോഷി, സുരേഷ് പ്രഭു, ബാലാസാഹേബ് വിഖെ പട്ടേല്‍ എന്നിവരാണ് രാജി പിന്‍വലിച്ചത്. കോടതി വിധിയില്‍ സന്തുഷ്ടരാണെന്നും ബുധനാഴ്ചയോടെ വീണ്ടും ചുമതലയേല്‍ക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനോ ദുര്‍ബലപ്പെടുത്താനോ ആയിരുന്നില്ലെന്നും മറിച്ച് പാര്‍ട്ടി നേതാവിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications