ബാല്‍ താക്കറെയെ അറസ്റ് ചെയ്തു
മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയെ ജൂലൈ 25 ചൊവാഴ്ച്ച മുംബൈ പോലീസ് അറസ്റ് ചെയ്തു. ബാന്ദ്രയിലെ വീട്ടില്‍ നിന്നാണ് താക്കറെയെ അറസ്റ് ചെയ്തത്.
മുംബൈ മേയറുടെ വീട്ടിലേക്കാണ് താക്കറെയ കൊണ്ടുപോയത്. ബോയിവാഡ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ താക്കറെ വിചാരണ നേരിടും. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.ബി.കാംബ്ലെ പരിഗണിക്കും.
നേരത്തെ താക്കറെ സ്വമേധയാ ആണ് കോടതിയിലേക്ക് പോയതെന്നും അദ്ദേഹത്തെ പോലീസ് അറസ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുംബൈയില്‍ വംശീയകലാപം നടന്ന വേളയില്‍ മതവികാരം ഉണര്‍ത്തും വിധം പ്രകോപനപരമായി സാമ്ന ദിനപത്രത്തില്‍ എഴുതിയതിന് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ മുംബൈ പോലീസിന് അനുമതി നല്‍കിയിരുന്നു. താക്കറെയ അറസ്റ് ചെയ്താല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications