ബാല്‍താക്കറെയെ കോടതി വെറുതെവിട്ടു
മുംബൈ: ശിവസേനാ നേതാവ് ബാല്‍താക്കറെക്കെതിരായ കേസ് റദ്ദാക്കിയ ബോയിവാഡ മെട്രോപോളിറ്റന്‍ കോടതി താക്കറെയെ വെറുതെവിട്ടു. കാലപ്പഴക്കം ചെന്നു എന്ന കാരണത്താലാണ് കോടതി താക്കറെക്കെതിരായ കേസ് റദ്ദാക്കിയത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.ബി.കാംബ്ലെയാണ് വിധി പ്രഖ്യാപിച്ചത്. കോടതി നടപടികള്‍ 45 മിനുറ്റ് നീണ്ടുനിന്നു.
താക്കറെക്കു വേണ്ടി അഡ്വക്കറ്റ് അദിക് സിരോദ്കര്‍ ആണ് കോടതിയില്‍ വാദിച്ചത്. ഏഴുവര്‍ഷം മുമ്പാണ് താക്കറെക്കെതിരെ കുറ്റം ഉന്നയിച്ചതെന്നും കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നതല്ലെന്നും സിരോദ്കര്‍ വാദിച്ചു.
കോടതി വെറുതെവിട്ട താക്കറെയെ ശിവസേനാ പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വം എതിരേറ്റു.












Click it and Unblock the Notifications