കൊപ്ര വിലയിടിവ്: രണ്ടംഗ മന്ത്രിസഭാസമിതി രൂപീകരിച്ചു
തിരുവനന്തപുരം: തേങ്ങയുടെയും കൊപ്രയുടെയും വിലയിടിവിനെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ രണ്ടംഗങ്ങളുള്ള മന്ത്രിസഭാ സമിതി രൂപീകരിച്ചു. സംസ്ഥാന കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍, സഹകരണമന്ത്രി എസ്. ശര്‍മ്മ എന്നിവരാണ് സമിതി അംഗങ്ങളെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു.
തെങ്ങുകര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് സമിതി നിര്‍ദേശങ്ങള്‍ നല്‍കും. മന്ത്രിസഭയുടെ അടുത്ത യോഗത്തില്‍ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
വിലയിടിവ് തടഞ്ഞു നിര്‍ത്തുന്നതിന്റെ ഭാഗമായി നാഫെഡിന്റെ കൊപ്രസംഭരണശാലയെ സെയില്‍സ് നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നാഫെഡിനെ സെയില്‍സ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇപ്പോള്‍ കേരളത്തില്‍ നാഫെഡ് 45,000-ത്തോളം ടണ്‍ കൊപ്ര സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications