Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗുമായുള്ള നീക്കുപോക്ക് പാര്‍ട്ടി തീരുമാനമെന്ന് നായനാര്‍

തിരുവനന്തപുരം: ബി.ജെ.പിയും കോണ്‍ഗ്രസുമൊഴികെയുള്ള ഏതു പാര്‍ട്ടിയുമായും വരുന്ന തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കാന്‍ സി.പി.എം തയ്യാറാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനം തന്നെയാണെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തോല്പിക്കാന്‍ പ്രാദേശികതലത്തില്‍ മുസ്ലിം ലീഗടക്കമുള്ള പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കാമെന്ന് ഒരു മാസം മുമ്പ് തന്നെ പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തിരുന്നതായി നായനാര്‍ പറഞ്ഞു.

പിണറായി വിജയന്‍ ഉദ്ദേശിച്ചത് ഒരു രാഷ്ട്രീയസഖ്യത്തെ കുറിച്ചല്ല. മറിച്ച് സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഐക്യത്തെ കുറിച്ചാണ് വിജയന്‍ പറഞ്ഞത്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്നവരുടെ ഐക്യത്തിനാണ് സി.പി.എം ശ്രമിക്കുന്നത്.

പഞ്ചായത്ത് തലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒഴികെയുള്ള പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എല്ലാ പ്രവര്‍ത്തകരും ആ തീരുമാനം അംഗീകരിച്ചേ പറ്റൂ.

സി.പി.എമ്മുമായി പ്രാദേശിക തലത്തിലുള്ള ബന്ധത്തിനും ലീഗ് തയ്യാറല്ലെന്ന കുഞ്ഞാലികുട്ടിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് തങ്ങള്‍ സി.പി.എമ്മിന്റെ നിലപാടാണ് വ്യക്തമാക്കിയതെന്ന് നായനാര്‍ പറഞ്ഞു.

അതേ സമയം ലീഗുമായുള്ള ഏതു ബന്ധവും മതേതരകക്ഷിയെന്ന നിലയിലുള്ള സി.പി.എമ്മിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സി.പി.എം നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+