Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.ഡി.എഫ് അനിശ്ചിതകാല സെക്രട്ടറിയേറ്റ് പിക്കറ്റിങ് തുടങ്ങി

തിരുവനന്തപുരം: പ്ലസ് ടു സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.ഡി.എഫ് സെക്രട്ടറിയേറ്റ് പടിക്കല്‍ ജൂലൈ 25 ചൊവാഴ്ച്ച അനിശ്ചിതകാല പിക്കറ്റിങ് തുടങ്ങി. മുതിര്‍ന്ന നേതാക്കളടക്കം നൂറുകണക്കിനാളുകളെ ചൊവാഴ്ച്ച പോലീസ് അറസ്റ് ചെയ്തുനീക്കി.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് സമരനേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പിക്കറ്റിങ് ഉദ്ഘാടനം ചെയ്തു. സമരത്തെ അടിച്ചമര്‍ത്താന്‍ നായനാര്‍ സര്‍ക്കാരിനാവില്ലെന്ന് ആന്റണി പറഞ്ഞു.

ഈ സമരം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരും. പോലീസിനെയും സി.പി.എമ്മുകാരെയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയോജനമുണ്ടാവില്ല. ആന്റണി പറഞ്ഞു.

പി.കെ. കുഞ്ഞാലികുട്ടി (മുസ്ലിം ലീഗ്), കെ.എം. മാണി (കേരള കോണ്‍ഗ്രസ്-എം), ടി.എം. ജേക്കബ് (കേരളകോണ്‍ഗ്രസ്-ജേക്കബ്), എം.വി.രാഘവന്‍ (സി.എം.പി) എന്നിവര്‍ പ്രസംഗിച്ചു.

കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും എം.എം. ഹസ്സനും നിരവധി എം.എല്‍.എമാരും പിക്കറ്റിങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+