എലിപ്പനി: വിദഗ്ധ സംഘം നാലു ജില്ലകള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: എലിപ്പനി ബാധിച്ച് 14 പേര്‍ മരിക്കാനിടയായ കേരളത്തിലെ നാലു ജില്ലകള്‍ വിദഗ്ധ സംഘം സന്ദര്‍ശിക്കും. ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും ഉള്‍പ്പെട്ട സംഘം രോഗത്തെ എങ്ങനെ തടയാമെന്നതിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വി.സി. കബീര്‍ പറഞ്ഞു.
എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ജൂലൈ 21-ന് വെള്ളിയാഴ്ച കുന്നത്ത് ചന്ദ്രന്‍ (58) എന്നയാള്‍ മരിച്ചിരുന്നു.
പരിയാരത്ത് 100 ഏക്കര്‍ ചുറ്റളവില്‍ ഒരു ഔഷധോദ്യാനം നിര്‍മ്മിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദേശം പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സി.പി. താക്കൂര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
പരിയാരം മെഡിക്കല്‍കോളേജിലെ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉടന്‍ തന്നെ കോളേജ് സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ കോളേജില്‍ പുതിയ എം.ബി.ബി.എസ്. ബാച്ച് തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചുകൊള്ളാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications