ശിവരാമകൃഷ്ണയ്യര്‍ക്ക് റബര്‍കര്‍ഷക അവാര്‍ഡ്
കോട്ടയം:സംസ്ഥാനത്തെ മികച്ച റബര്‍ കര്‍ഷകനുള്ള റബര്‍ബോര്‍ഡിന്റെ ഇക്കൊല്ലത്തെ അവാര്‍ഡിന് ടി.ആര്‍ ആന്‍ഡ് ടി. കമ്പനിയിലെ പഴയകാല റബര്‍കര്‍ഷകന്‍ എസ്സ്. ശിവരാമകൃഷ്ണയ്യര്‍ അര്‍ഹനായി.
ഇപ്പോള്‍ 97 വയസ്സുള്ള അദ്ദേഹം തിരുവനന്തപുരം പട്ടത്തുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. തന്റെ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ടുകളിലായി റബര്‍കൃഷിയുടെ വികസനം ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.ഇന്ത്യയിലെ ആദ്യ അസംസ്കൃത റബര്‍ ഫാക്ടറിയുടെ സ്ഥാപകനാണ് ശിവരാമകൃഷ്ണയ്യര്‍.
ജൂലൈ 26 ബുധനാഴ്ച മാങ്ങാനത്ത് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി ടി. കെ. രാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും.












Click it and Unblock the Notifications