ആളുകള്‍ കാണ്‍കെ യുവാവ് കായലിലിറങ്ങി ആത്മഹത്യ ചെയ്തു
കൊച്ചി: നാട്ടുകാര്‍ കാണ്‍കെ യുവാവ് കായലിലേക്ക് നടന്നിറങ്ങി ആത്മഹത്യ ചെയ്തു. കൊച്ചി തുറമുഖത്ത് കണ്ടെയ്നര്‍ തൊഴിലാളിയായ ഡി.എസ്.കെ റാവുവിന്റെ മകന്‍ സതീഷ് (17) ആണ് മരണമടഞ്ഞത്.
പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സതീശന്‍. രാവിലെ ട്യൂഷന് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സതീശന്‍ തുറമുഖത്തെ പെരുമാനൂര്‍ ജെട്ടിക്കടുത്ത് പുസ്തകം കരയില്‍ വച്ച ശേഷം കായലിലേക്ക് നടന്നിറങ്ങുകയായിരുന്നു. അകലെ നിന്നും ഇത് കണ്ട കേന്ദ്ര വ്യവസായ സുരക്ഷാസേനാംഗങ്ങളും നാട്ടുകാരും ഓടിയെത്തിയെങ്കിലും സതീഷ് കായലില്‍ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. ഹാര്‍ബര്‍ പൊലീസും ഉടനെ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുറെ കഴിഞ്ഞ് സമീപം തന്നെ മൃതദേഹം പൊന്തി. പഠിക്കാന്‍ പിന്നിലായതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications