കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷക്കമ്മീഷന്‍ സംഘപരിവാര്‍ അക്രമങ്ങളെ വെള്ളപൂശുന്നു - വി. എസ്സ്

  • By Staff
Google Oneindia Malayalam News

കൊ-ച്ചി: ആര്‍.എ-സ്സ്.എസ്സും സംഘപരിവാറും നടത്തുന്ന അ-ക്രമങ്ങളെ വെള്ളപൂശുന്ന ജോലിയാണ് ദേശീയ ന്യൂനപക്ഷക്കമ്മീഷന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി. എസ്സ്. അച്യുതാനന്ദന്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീേസേഴ്സ് അസോസിയേഷന്‍ മധ്യമേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കന്യാസ്ത്രീകള്‍ ബലാത്സംഗത്തിനിരയായതും പുരോഹിതന്മാര്‍ വധിക്കപ്പെട്ടതുമടക്കം നിരവധി അക്രമസംഭവങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടും അതൊന്നും ശരിയല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. വാജ്പേയി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ആയുധമായി ന്യൂനപക്ഷക്കമ്മീഷന്‍ മാറിയിരിക്കുകയാണെന്നും വി. എസ്സ് ്. പറഞ്ഞു.

മദ്യനിരോധനം പോലെ മറ്റൊരു ആനമണ്ടത്തരമാണ് പ്ളസ് ടു സമരമെന്നാണ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞത്. ഇടതുമുന്നണി സര്‍ക്കാരിനെതിരേ വിമോചനസമരത്തിനുള്ള ഐക്യമുന്നണി ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി.ഒ.എ. സംസ്ഥാന പ്രസിഡന്റ് കെ.രാജഗോപാല്‍ അധ്യക്ഷനായിരുന്നു. ഇ. എം. ശ്രീധരന്‍, പി. കെ. ഗുരുദാസന്‍ എന്നിവരും സംബന്ധിച്ചു.

ലീഗുമായുള്ള ബന്ധത്തെക്കുറിച്ച്

ലീഗുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സി.പി.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടുമായിരുന്നുവെന്ന് തിരുവനന്തപുരത്ത് ഒരു അഭിമുഖത്തില്‍ അച്യുതാനന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ സി.പി.എം മതേതരശക്തികളുടെ പ്രത്യാശയാണ്. ലീഗുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ ഈ വിശ്വാസ്യതയ്ക്കായിരിക്കും കോട്ടം സംഭവിക്കുക. മുസ്ലിം ലീഗുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സി.പി.എമ്മിന് അവസരവാദ നിലപാട് കൈക്കൊള്ളാന്‍ സാധ്യമല്ല, അച്യുതാനന്ദന്‍ പറഞ്ഞു.

ന്യുനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനമുണ്ടായപ്പോഴാണ് എണ്‍പതുകളില്‍ അഖിലേന്ത്യാ മുസ്ലിം ലീഗുമായുള്ള ബന്ധം സി.പി.എം വേര്‍പെടുത്തിയത്.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ തുല്യമായി എതിര്‍ക്കുകയെന്ന നയത്തെ എതിര്‍ത്തിരുന്ന എം.വി. രാഘവനെപ്പോലുള്ളവര്‍ പറഞ്ഞത് ലീഗിന്റെ സഹായമില്ലാതെ സി.പി.എമ്മിന് ഇനിയൊരു 200 വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നായിരുന്നു.

എന്നാല്‍ 87-ലെ തിരഞ്ഞെടുപ്പില്‍ ഈ വാദഗതി തെറ്റാണെന്നു തെളിഞ്ഞു. പാര്‍ട്ടി നയത്തില്‍ മാറ്റം വരുത്താന്‍ പിന്നീടും ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ധാരണയുണ്ടാക്കിയാല്‍ പോലും ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയും, അച്യുതാനന്ദന്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X