രണ്ട് ഇന്ത്യക്കാര്‍ക്ക് മാഗ്സെസെ അവാര്‍ഡ്
മനില: ഈ വര്‍ഷത്തെ മാഗ്സെസെ അവാര്‍ഡിന് രണ്ട് ഇന്ത്യക്കാര്‍ അര്‍ഹരായി. സാമൂഹിക നേതൃത്വത്തിനുള്ള അവാര്‍ഡ് രാജസ്ഥാനിലെ അരുണാറായിയും അന്തര്‍ദേശീയ ധാരണയ്ക്കുള്ള അവാര്‍ഡ് ജോക്കിന്‍ അര്‍പുതവും നേടി.
ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ അറിയാനുള്ള അവകാശത്തെ കുറിച്ച് ബോധവാന്‍മാരാക്കിയതിനാണ് അരുണാറായിക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി പറഞ്ഞു.
അന്തര്‍ദേശീയ ധാരണയ്ക്കുള്ള അവാര്‍ഡ്നേടിയ ജോക്കിന്‍ അര്‍പുതം നാഷണല്‍ സ്ലം സ്വല്ലേഴ്സ് ഫെഡറേഷന്റെ സ്ഥാപകനാണ്.
ഫിലിപ്പൈന്‍സുകാരനായ ജെസ്സെ എം റോബര്‍ഡോ ഗവര്‍മെന്റ് സര്‍വീസ് അവാര്‍ഡ് നേടി. പത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഇന്തോനേഷ്യക്കാരനായ ഡോ. സോടൊമൊക്കും പൊതുസേവനത്തിനുള്ള അവാര്‍ഡ് ലിയാങ് കോങ്ജിയെക്കുമാണ്.












Click it and Unblock the Notifications