എയര്‍ ഫ്രാന്‍സ് വിമാനം തകര്‍ന്ന് 113 മരണം
പാരീസ്: ജര്‍മ്മന്‍ വിനോദസഞ്ചാരികളുമായി പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സിന്റെ കോണ്‍കോര്‍ഡ് എയര്‍ലൈനറിന്റെ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 109 പേരും മറ്റു നാലു പേരുമാണ് മരിച്ചത്.
വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെത്തന്നെ പാരീസിലെ ഗൊണേസെ പട്ടണത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഏതെങ്കിലും വലിയ കെട്ടിടത്തിലോ മറ്റോ തട്ടിയായിരിക്കണം വിമാനം തകര്‍ന്നതെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications