Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതം കാര്‍ഡുമായി എസ്കോട്ടെല്‍

തിരുവനന്തപുരം: എസ്കോട്ടെല്‍ കേരളത്തില്‍ ഭാരതം കാര്‍ഡ് എന്ന പുതിയ സെല്ലുലര്‍ പദ്ധതി അവതരിപ്പിക്കുന്നു. ഇതനുസരിച്ച് കേരളത്തില്‍ കണക്ഷനുള്ള എസ്കോട്ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും അംഗത്വഫീസോ പ്രതിമാസവാടകയോ നല്കാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. എസ്. ടി. ഡി. സൗകര്യത്തിനായി നല്കുന്നതും തിരികെ ലഭിക്കുന്നതുമായ കരുതല്‍ നിക്ഷേപം മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താവിന് ചെലവുള്ളൂ.

ഇതു കൂടാതെ ഏതു നിരക്കിലുള്ള പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളയാളിനും ഇനി മുതല്‍ ചെന്നൈ ഒഴികെ തമിഴ്നാട്ടിലെ ഏതു നഗരത്തിലേക്കു വിളിക്കാനും രൂപ 1.40 നല്കിയാല്‍ മതിയാകും. രാജ്യത്തിനകത്തും പുറത്തും സെല്‍ ഫോണില്‍ നിന്ന് സെല്‍ഫോണിലേക്ക് സൗജന്യമായി സന്ദേശങ്ങള്‍ അയക്കാവുന്ന ബീപ്പ് ഇറ്റ് പദ്ധതിക്കും എസ്കോട്ടെല്‍ ജൂലൈ 26ന് കേരളത്തില്‍ തുടക്കം കുറിച്ചു.

ഇപ്പോള്‍ 462 നഗരങ്ങളിലും 7000 ഗ്രാമങ്ങളിലും എല്ലാ പ്രധാന ദേശീയ പാതകളിലും എസ്കോട്ടെല്‍ റോമിങ് സൗകര്യം ലഭ്യമാണ്.സെല്‍ഫോണ്‍ മേഖലയിലെ രൂക്ഷമത്സരമാണ് ഈ പുതിയ പദ്ധതികളുമായി രംഗത്തുവരാന്‍ എസ്കോട്ടെല്ലിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+